ലോക്ക് ഡൌൺ പഴയകഥ, ഈച്ചക്കാലിന് ഇടയില്ലാതെ ബ്രിട്ടണിലെ ബീച്ചുകൾ

107 Aufrufe
Published
crowded beaches raising concers about the risk of spreading Covid-19 again in UK

വേനൽ കടുത്തതോടെ ഈച്ചക്കാലിന് ഇടയില്ലാതെയാണ് ബ്രിട്ടണിലെ ബീച്ചുകളിൽ ആളുകൾ തടിച്ചുകൂടുന്നത്. അമേരിക്ക കഴിഞ്ഞാൽ കോവിഡ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത രാജ്യത്താണ് എല്ലാം മറന്നുള്ള ആളുകളുടെ ഈ തീക്കളി. ജനങ്ങൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ കോവിഡിന്റെ രണ്ടാംവരവ് വിദൂരമല്ലെന്ന മുന്നറിയിപ്പൊന്നും ആരും ഗൌനിക്കുന്നില്ല.
ഏറ്റവും ചൂടേറിയ ദിവസങ്ങളാണ് ഈയാഴ്ച ബ്രിട്ടണിൽ. പലേടത്തും 33 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ഉഷ്ണക്കാറ്റും തണ്ടർസ്റ്റോമും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
1976ൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രിയാണ് ഇതുവരെ ജൂൺമാസത്തിൽ ബ്രിട്ടണിൽ രേഖപ്പെടുത്തിയിട്ടുള്ള റിക്കാർഡ് താപനില. ഇക്കുറിയ ഇതിനെ കടത്തിവെട്ടുന്ന ചൂടുണ്ടാകുമെന്നാണ് പ്രവചനം.
ബോൺമൌത്ത്, ചെഷെയർ, ഡെർബിഷെയർ, ബ്രൈറ്റൺ, ബ്ലാക്ക്പൂൾ, മാർഗേറ്റ്, ഹെരൺ ബേ, സൌത്ത് എൻഡ് തുടങ്ങിയ പ്രധാന ബീച്ചുകളെല്ലാം രാവിലെ മുതൽ ജനനിബിഡമാണ്. ലണ്ടൻ ഉൾപ്പെടെയുള്ള നഗരമധ്യത്തിലെ പാർക്കുകളിലും സമാനമായ രീതിയിലാണ് ജനക്കൂട്ടം.
കൂട്ടം കൂടുന്നവർക്ക് പേടിയില്ലെങ്കിലും കാണുന്നവരിൽ ഭയം ജനിപ്പിക്കുന്നതാണ് ഈ ഇല്ലാസങ്ങൾ
Kategorien
Corona Virus aktuelle Videos
Kommentare deaktiviert.